x
ad
Thu, 10 July 2025
ad

ADVERTISEMENT

മോശം ഭക്ഷണമെന്ന് കാന്‍റീൻ നടത്തിപ്പുകാരനെ എംഎൽഎ മർദിച്ചു


Published: July 10, 2025 07:29 AM IST | Updated: July 10, 2025 07:29 AM IST

മും​​​​​ബൈ: മോ​​​​ശം ഭ​​​​ക്ഷ​​​​ണം ന​​​​ൽ‌​​​​കി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ശി​​​​വ​​​​സേ​​​​നാ ഷി​​​​ൻ​​​​ഡെ വി​​​​ഭാ​​​​ഗം എം​​​​എ​​​​ൽ​​​​എ കാ​​​​ന്‍റീ​​​​ൻ ന​​​​ട​​​​ത്തി​​​​പ്പു​​​​കാ​​​​ര​​​​നെ മ​​​​ർ​​​​ദിച്ചു. ഇ​​​​തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ച്ച​​​​തോ​​​​ടെ സം​​​​ഭ​​​​വം രാ​​​​ഷ്‌​​​​ട്രീ​​​​യ വി​​​​വാ​​​​ദ​​​​മാ​​​​യി വ​​​​ള​​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബി​​​​ജെ​​​​പി സ​​​​ർ‌​​​​ക്കാ​​​​രി​​​​ന്‍റെ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യാ​​​​യ ശി​​​​വ​​​​സേ​​​​ന ഷി​​​​ൻ​​​​ഡെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ എം​​​​​എ​​​​​ല്‍എ സ​​​​​ഞ്ജ​​​​​യ് ഗെ​​​​​യ്ക്‌​​​​വാ​​​​ദാ​​​​ണ് വി​​​​വാ​​​​ദ​​​​ത്തി​​​​ലെ കേ​​​​ന്ദ്ര​​​​ബി​​​​ന്ദു. മും​​​​​ബൈ​​​​​യി​​​​​ലെ ആ​​​​​കാ​​​​​ശ്‌​​​​​വ​​​​​നി എം​​​​​എ​​​​​ല്‍എ ഹോ​​​​​സ്റ്റ​​​​​ലി​​​​​ലെ കാ​​​​​ന്‍റീ​​​​നി​​​​ൽനി​​​​ന്ന് വി​​​​​ത​​​​​ര​​​​​ണം​​​​​ചെ​​​​​യ്ത പ​​​​​രി​​​​​പ്പു​​​​​ക​​​​​റി​​​​​ക്ക് നി​​​​​ല​​​​​വാ​​​​​ര​​​​​മി​​​​​ല്ലെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ര്‍ദനം. ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം രാ​​​​​ത്രി​​​​​യി​​​​​ലാ​​​​​ണ് എം​​​​​എ​​​​​ല്‍എ ഭ​​​​​ക്ഷ​​​​​ണം ഓ​​​​​ര്‍ഡ​​​​​ര്‍ ചെ​​​​​യ്ത​​​​​ത്. പ​​​​ഴ​​​​കി​​​​യ ഭ​​​​ക്ഷ​​​​ണ​​​​മാ​​​​ണെ​​​​ന്ന് ക​​​​ഴി​​​​ച്ച​​​​യു​​​​ട​​​​ൻ മ​​​​ന​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് എം​​​​​എ​​​​​ല്‍എ പ​​​​​റ​​​​​ഞ്ഞു.

Tags :

Recent News

Up