ADVERTISEMENT
ഷില്ലോംഗ്: മേഘാലയയിൽ പിതാവിന്റെ മുൻപിൽ വച്ച് പെൺസുഹൃത്തിനെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ്. ഈസ്റ്റേൺ വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൈരാംഗ് പിൻഡെൻഗുമിയോംഗ് ഗ്രാമത്തിലാണ് സംഭവം.
മാവ്ഖാപ് ഗ്രാമവാസിയായ ഫിർനൈലിൻ ഖാർസിന്റിയു ആണ് കൊല്ലപ്പെട്ടത്. പിതാവിനൊപ്പം മൈരാംഗ് പിൻഡെൻഗുമിയോംഗ് ഗ്രാമത്തിലെത്തിയ പെൺകുട്ടിയുമായി 25കാരനായ യുവാവ് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു.
പ്രകോപിതനായ യുവാവ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറക്കുകയായിരുന്നു. പെൺകുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.
Tags :