x
ad
Tue, 1 July 2025
ad

ADVERTISEMENT

ദീര്‍ഘദൂര ട്രെയിന്‍ യാത്രകള്‍ക്ക് ഇന്നുമുതല്‍ ചെലവേറും


Published: June 30, 2025 11:20 PM IST | Updated: June 30, 2025 11:20 PM IST

ന്യൂ​​​ഡ​​​ല്‍ഹി: ദീ​​​ർ​​​ഘ​​​ദൂ​​​ര യാ​​​ത്ര​​​ക​​​ൾ​​​ക്കു​​​ള്ള ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ച്ച് റെ​​​യി​​​ൽ​​​വേ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി. പു​​​തു​​​ക്കി​​​യ നി​​​ര​​​ക്കു​​​ക​​​ള്‍ ഇ​​​ന്നു മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍വ​​​രും. എ​​​സി കോ​​​ച്ചി​​​ലെ യാ​​​ത്ര​​​ക​​​ൾ​​​ക്കു കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് ര​​​ണ്ടു പൈ​​​സ​​​യും സെ​​​ക്ക​​​ന്‍ഡ് ക്ലാ​​​സ് ടി​​​ക്ക​​​റ്റു​​​ക​​​ള്‍ക്ക് ഒ​​​രു പൈ​​​സ​​​യു​​​മാ​​​ണ് വ​​​ര്‍ധി​​​ക്കു​​​ക. വ​​​ന്ദേ​​​ഭാ​​​ര​​​ത് ഉ​​​ള്‍പ്പെടെ ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്കു നി​​​ര​​​ക്കു​​​വ​​​ർ​​​ധ​​​ന ബാ​​​ധ​​​ക​​​മാ​​​ണ്.


സ​​​ബ​​​ര്‍ബ​​​ന്‍ ട്രെ​​​യി​​​നു​​​ക​​​ള്‍ക്കും 500 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ​​​യു​​​ള്ള സെ​​​ക്ക​​​ന്‍ഡ് ക്ലാ​​​സ് യാ​​​ത്ര​​​ക​​​ള്‍ക്കും നി​​​ര​​​ക്കി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല. 500 കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് മു​​​ക​​​ളി​​​ല്‍ വ​​​രു​​​ന്ന സെ​​​ക്ക​​​ന്‍ഡ് ക്ലാ​​​സ് ടി​​​ക്ക​​​റ്റി​​​ന് കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് അ​​​ര പൈ​​​സ എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് വ​​​ർ​​​ധ​​​ന. സീ​​​സ​​​ണ്‍ ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ നി​​​ര​​​ക്കി​​​ലും വ്യ​​​ത്യാ​​​സ​​​മി​​​ല്ല. നേ​​​ര​​​ത്തേ വാ​​​ങ്ങി​​​യ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ക്കു വ​​​ർ​​​ധ​​​ന ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്നു റെ​​​യി​​​ല്‍വേ അ​​​റി​​​യി​​​ച്ചു.

Tags :

Recent News