ADVERTISEMENT
ന്യൂഡൽഹി: കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ വീണ്ടും നേതൃമാറ്റ ചർച്ചകൾ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡൽഹിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങൾ വീണ്ടും ശക്തമാവുകയാണ്. രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്ന ധാരണയിലാണു 2023ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതെന്ന് ശിവകുമാർ വാദിക്കുന്നു. ഇക്കാര്യം പ്രിയങ്കയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായിരുന്നു കൂടിക്കാഴ്ച.
ഡൽഹി സന്ദർശനത്തെക്കുറിച്ച് ഒരുതരത്തിലുള്ള വിശദീകരണത്തിനും ശിവകുമാർ തയാറാകുന്നില്ല. അവിടെ സന്ദർശിച്ചു എന്നു മാത്രമായിരുന്നു മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്. നേതൃമാറ്റത്തെക്കുറിച്ച് സിദ്ധരാമയ്യയോ ശിവകുമാറോ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടുമില്ല.
Tags :