ADVERTISEMENT
ബംഗളുരു: രാജ്യനിര്മാണത്തിലെയും ഉന്നതവിദ്യാഭ്യാസ മേഖലയിലെയും സമഗ്ര സംഭാവനകളെ പരിഗണിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ബംഗളൂരു ക്രിസ്തുജയന്തി കോളജിനെ ഡീംഡ് യൂണിവേഴ്സിറ്റി പദവിയിലേക്ക് ഉയര്‍ത്തി.
സിഎംഐ സന്യാസ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസ് പ്രൊവിൻഷ്യൽ റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കൽ സിഎംഐ യൂണിവേഴ്സിറ്റി ചാൻസലറും റവ. ഡോ. അഗസ്റ്റിൻ ജോർജ് സിഎംഐ ആക്ടിംഗ് വൈസ് ചാൻസലറുമാകും. കോട്ടയം സെന്റ് ജോസഫ് പ്രോവിന്സിന്റെ മേല്‍നോട്ടത്തിലുള്ള ബോധി നികേതന്‍ ട്രസ്റ്റിന്റെ കീഴില്‍ ബംഗളൂരു നഗരത്തിലെ കൊത്തന്നൂര്‍ ആസ്ഥാനമായി 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ക്രിസ്തുജയന്തി കോളജിൽ 15000 ത്തില്‍പ്പരം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
യൂണിവേഴ്സിറ്റി പദവി ലഭിച്ചതോടെ ഇന്റര്‍ ഡിസിപ്ലിനറിയും, ട്രാന്‍സ് ഡിസിപ്ലിനറിയും മള്‍ട്ടി ഡിസിപ്ലിനറിയുമായ പഠനത്തിലേക്കായിരിക്കും ഇനി യൂണിവേഴ്സിറ്റി ഊന്നല്‍ നല്‍കുകയെന്ന് ആക്ടിംഗ് വൈസ് ചാൻസലർ റവ. ഡോ. അഗസ്റ്റിന് ജോര്‍ജ് പറഞ്ഞു.
നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ മൂന്നാമത്തെ അക്രഡിറ്റേഷന് സൈക്കിളില്‍- CGPA of 3.78 വിത്ത് A++ ഗ്രേഡും, 2024ലെ NIRF റാങ്കിംഗില്‍ 60-ാം സ്ഥാനവും ക്രിസ്തുജയന്തി കോളജ് കരസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ബെസ്റ്റ് ക്ലീന്‍ ആന്‍ഡ് സ്മാര്‍ട്ട് കാമ്പസിനുള്ള ഗോള്‍ഡ് റേറ്റിംഗ് കാമ്പസ് സ്റ്റാറ്റസ് അവാര്‍ഡും ലഭിച്ചു. 17 തവണ യൂണിവേഴ്സിറ്റി കള്‍ച്ചറല്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയിട്ടുള്ള ക്രിസ്തുജയന്തി പഠനത്തോടൊപ്പം കലാ-കായിക മേഖലകളിലും മുന്‍പന്തിയിലാണ്.
Tags :