x
ad
Wed, 16 July 2025
ad

ADVERTISEMENT

കീം ​പ്ര​വേ​ശ​നം: പു​തു​ക്കി​യ പ​ട്ടി​ക​യ്ക്ക് സ്‌​റ്റേ​യി​ല്ല; ഇ​ട​പെ​ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി, അ​പ്പീ​ലി​നി​ല്ലെ​ന്ന് സ​ർ​ക്കാ​ർ


Published: July 16, 2025 03:37 PM IST | Updated: July 16, 2025 03:37 PM IST

ന്യൂ​ഡ​ൽ​ഹി: കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​നം (കീം) ​പ്ര​വേ​ശ​നം ത​ട​യാ​തെ സു​പ്രീം കോ​ട​തി. പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക് സ​മീ​ക​ര​ണം സം​ബ​ന്ധി​ച്ച കേ​സി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. ന​ട​പ​ടി​ക​ളി​ൽ ഇ​ട​പെ​ടാ​നി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന പ​ട്ടി​ക​യി​ൽ മാ​റ്റ​മി​ല്ല. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ നാ​ലാ​ഴ്ച​യ്ക്ക് ശേ​ഷം വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​ൻ സു​പ്രീം കോ​ട​തി തീ​രു​മാ​നി​ച്ചു. കീം ​റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ്‌​റ്റേ​റ്റ് സി​ല​ബ​സ് വി​ദ്യാ​ർ​ഥി​ക​ള്‍ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

റാ​ങ്ക് ലി​സ്റ്റ് റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ഫ​യ​ൽ ചെ​യ്യു​ന്നി​ല്ലെ​ന്ന് സ​ർ​ക്കാ​രും കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഓ​ഗ​സ്റ്റ് 14-നു​ള്ളി​ല്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യാ​ല്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ വൈ​കി​യേ​ക്കും. അ​തു​കൊ​ണ്ടാ​ണ് അ​പ്പീ​ലി​ന് പോ​കാ​ത്ത​തെ​ന്ന് മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ജ​യ്ദീ​പ് ഗു​പ്ത കോ​ട​തി​യെ അ​റി​യി​ച്ചു.

എ​ന്നാ​ല്‍ കേ​ര​ള സി​ല​ബ​സ് പ​ഠി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​വ​ശ്യ​ത്തോ​ട് ത​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും യോ​ജി​ക്കു​ന്നു​ണ്ടെ​ന്നും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്ക​ല്‍ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും സം​സ്ഥാ​നം കോ​ട​തി​യെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് കേ​ര​ള സി​ല​ബ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സു​പ്രീം കോ​ട​തി കേ​ര​ള​ത്തി​ന് നോ​ട്ടീ​സ് അ​യ​ച്ചു.

Tags : KEAM Examination Supreme Court

Recent News

Up