x
ad
Sun, 29 June 2025
ad

ADVERTISEMENT

ഹി​ന്ദി ഒ​രു ഭാ​ഷ​യു​ടെ​യും ശ​ത്രു​വ​ല്ലെ​ന്ന് അ​മി​ത് ഷാ; ​എ​ങ്കി​ല്‍ ഉ​ത്ത​രേ​ന്ത്യ​ക്കാ​ര്‍ ത​മി​ഴ് പ​ഠി​ക്ക​ട്ടെ​യെ​ന്ന് ക​നി​മൊ​ഴി


PUBLISHED: June 29, 2025 05:48 AM IST | UPDATED: June 29, 2025 05:48 AM IST

ചെ​ന്നൈ: ഹി​ന്ദി ഒ​രു ഭാ​ഷ​യു​ടെ​യും ശ​ത്രു​വ​ല്ലെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ഡി​എം​കെ എം​പി ക​നി​മൊ​ഴി. ഹി​ന്ദി ആ​രു​ടെ​യും ശ​ത്രു​വ​ല്ല എ​ന്ന​തു​പോ​ലെ ത​മി​ഴും ആ​രു​ടെ​യും ശ​ത്രു​വ​ല്ലെ​ന്നും ഉ​ത്ത​രേ​ന്ത്യ​ക്കാ​ര്‍ ത​മി​ഴ് പ​ഠി​ക്ക​ട്ടെ​യെ​ന്നും ക​നി​മൊ​ഴി പ​റ​ഞ്ഞു.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ പേ​രി​ല്‍ ഹി​ന്ദി അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​ത്തി​നെ​തി​രെ ത​മി​ഴ്നാ​ട്ടി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ഹി​ന്ദി ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളു​ടെ സു​ഹൃ​ത്താ​ണെ​ന്നും രാ​ജ്യ​ത്ത് ഒ​രു ഭാ​ഷ​യ്ക്കു​നേ​രെ​യും എ​തി​ര്‍​പ്പു​ണ്ടാ​ക​രു​തെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം അ​മി​ത് ഷാ ​പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നു മ​റു​പ​ടി​യാ​യി​ട്ടാ​ണ് ക​നി​മൊ​ഴി രം​ഗ​ത്തെ​ത്തി​യ​ത്. ഞ​ങ്ങ​ളും ആ​രു​ടെ​യും ശ​ത്രു​വ​ല്ല. എ​ല്ലാ​വ​രും ഞ​ങ്ങ​ള്‍​ക്ക് സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഞ​ങ്ങ​ളു​ടെ ഭാ​ഷ​യും പ​ഠി​ക്കൂ. ഉ​ത്ത​രേ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ കു​റ​ഞ്ഞ​ത് ഒ​രു ദ​ക്ഷി​ണേ​ന്ത്യ​ന്‍ ഭാ​ഷ​യെ​ങ്കി​ലും പ​ഠി​ക്ക​ട്ടെ. അ​താ​ണ് യ​ഥാ​ര്‍​ത്ഥ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​മെ​ന്നും ക​നി​മൊ​ഴി പ​റ​ഞ്ഞു.

Tags :

Recent News