x
ad
Sat, 28 June 2025
ad

ADVERTISEMENT

ഹി​ന്ദി ശ​ത്രു​വ​ല്ലെ​ന്ന് അ​മി​ത് ഷാ; ​എ​ങ്കി​ല്‍ ഉ​ത്ത​രേ​ന്ത്യ​ക്കാ​ര്‍ ത​മി​ഴ് പ​ഠി​ക്ക​ട്ടെ​യെ​ന്ന് ക​നി​മൊ​ഴി


PUBLISHED: June 29, 2025 12:54 AM IST | UPDATED: June 29, 2025 12:54 AM IST

ചെ​ന്നൈ: ഹി​ന്ദി ഒ​രു ഭാ​ഷ​യു​ടെ​യും ശ​ത്രു​വ​ല്ലെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ഡി​എം​കെ എം​പി ക​നി​മൊ​ഴി. ഹി​ന്ദി ആ​രു​ടെ​യും ശ​ത്രു​വ​ല്ല എ​ന്ന​തു​പോ​ലെ ത​മി​ഴും ആ​രു​ടെ​യും ശ​ത്രു​വ​ല്ലെ​ന്നും ഉ​ത്ത​രേ​ന്ത്യ​ക്കാ​ര്‍ ത​മി​ഴ് പ​ഠി​ക്ക​ട്ടെ എ​ന്നു​മാ​ണ് ക​നി​മൊ​ഴി പ​റ​ഞ്ഞ​ത്.

"ഞ​ങ്ങ​ളും ആ​രു​ടെ​യും ശ​ത്രു​വ​ല്ല. എ​ല്ലാ​വ​രും ഞ​ങ്ങ​ള്‍​ക്ക് സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഞ​ങ്ങ​ളു​ടെ ഭാ​ഷ​യും പ​ഠി​ക്കൂ. ഉ​ത്ത​രേ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ കു​റ​ഞ്ഞ​ത് ഒ​രു ദ​ക്ഷി​ണേ​ന്ത്യ​ന്‍ ഭാ​ഷ​യെ​ങ്കി​ലും പ​ഠി​ക്ക​ട്ടെ. അ​താ​ണ് യ​ഥാ​ർ​ഥ ദേ​ശീ​യോ​ദ്ഗ്ര​ഥ​നം.'-​ക​നി​മൊ​ഴി പ​റ​ഞ്ഞു. അ​മി​ത് ഷാ​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ക്കാ​തെ​യാ​യി​രു​ന്നു ക​നി​മൊ​ഴി​യു​ടെ മ​റു​പ​ടി.

Tags :

Recent News