ADVERTISEMENT
ന്യൂഡൽഹി: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നു ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ. താൻ ക്ഷണിച്ചതുകൊണ്ടല്ല ജ്യോതി മൽഹോത്ര വന്ദേഭാരതിൽ യാത്ര ചെയ്തതെന്നും യാത്രയിൽ പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നുവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
സിപിഎമ്മിനെതിരേയുള്ള ആരോപണങ്ങളിൽനിന്ന് ഒളിച്ചോടുവാനാണ് തന്നെ വിവാദങ്ങളിൽപ്പെടുത്തുന്നതെന്നും ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്ന പിആർ ഏജൻസിയെ കരിന്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുരളധീരൻ ആവശ്യപ്പെട്ടു.
ടൂറിസം മന്ത്രിക്കു ക്ലീൻ ചിറ്റ് കൊടുത്ത പ്രതിപക്ഷ നേതാവിന്റെ നിലപാടിൽ അത്ഭുതമില്ല. ടൂറിസം വകുപ്പിനായി പ്രൊമോഷൻ ചെയ്യുന്ന ഏജൻസിയെ വിലക്കണമെന്ന ആവശ്യമെങ്കിലും പ്രതിപക്ഷത്തിനുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.
Tags :