x
ad
Mon, 7 July 2025
ad

ADVERTISEMENT

വോട്ടർപട്ടികയിലെ തീവ്രപരിശോധന: സുപ്രീംകോടതിയിൽ ഹർജി


Published: July 7, 2025 04:32 AM IST | Updated: July 7, 2025 04:32 AM IST

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ തീ​വ്ര​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ മ​ഹു​വ മൊ​യ്ത്ര എം​പി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു.

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പുന​ൽ​കു​ന്ന വി​വി​ധ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും തീ​വ്ര​പ​രി​ശോ​ധ ന​ട​ത്താ​നു​ള്ള തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വും ലോ​ക്സ​ഭാം​ഗ​വു​മാ​യ മ​ഹു​വ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 14, 19 (1) (എ), 21, 325, 328 ​എ​ന്നി​വ ലം​ഘി​ക്കു​ന്ന​താ​യും 1950ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ​യും 1960ലെ ​വോ​ട്ട​ർ​മാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ നി​യ​മ​ങ്ങ​ളി​ലെ​യും വ്യ​വ​സ്ഥ​ക​ൾ​ക്ക് എ​തി​രാ​ണെ​ന്നും ആ​രോ​പി​ക്കു​ന്നു. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ തീ​വ്ര​പ​രി​ശോ​ധ​ന ന​ട​ത്തു​ക എ​ന്ന തെ​ര​ഞ്ഞ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തു വി​ല​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക രേ​ഖ ര​തി മു​ഖേ​ന സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ നീ​ക്ക​ത്തെ ചോ​ദ്യം ചെ​യ്ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ർ) എ​ന്ന സം​ഘ​ട​ന​യും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ മു​ഖേ​ന​യാ​ണ് എ​ഡി​ആ​ർ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്കാ​തെ​യു​ള്ള തീ​രു​മാ​നം തീ​ർ​ത്തും ഏ​ക​പ​ക്ഷീ​യ​വും ഭ​ര​ണ​ഘ​ട​നാവി​രു​ദ്ധ​വു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ര​ണ്ടാ​മ​ത്തെ ഹ​ർ​ജി.

അ​വ​സാ​ന​മാ​യി 2003 ലാ​ണ് ബി​ഹാ​റി​ൽ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​രി​ച്ച​ത്. ഇ​തി​നു​ശേ​ഷം വോ​ട്ട​ർ ലി​സ്റ്റി​ൽ പേ​രു ചേ​ർ​ത്തി​ട്ടു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് തെ​ര​ഞ്ഞ​ടു​പ്പു ക​മ്മീ​ഷ​ൻ ന​ൽ​കി​യ നി​ർ​ദേ​ശം. പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ​ല്ലാം ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രേ രം​ഗ​ത്തു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം ര​ണ്ടു കോ​ടി​യി​ല​ധി​കം വോ​ട്ട​ർ​മാ​രു​ടെ സ​മ്മ​തി​ദാ​ന അ​വ​കാ​ശം ഇ​ല്ലാ​താ​ക്കു​മെ​ന്നാ​ണ് ബി​ഹാ​റി​ലെ പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ ആ​ർ​ജെ​ഡി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. യോ​ഗ്യ​രാ​യ​വ​രു​ടെ സ​മ്മ​തി​ദാ​ന അ​വ​കാ​ശം ഉ​റ​പ്പാ​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വാ​ദം.

Tags :

Recent News

Up