ADVERTISEMENT
മുംബൈ: ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. മുംബൈ വിമാനത്താവളത്തിൽ രാത്രി 9.30ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്.
വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല. "ജൂലൈ 16 ന് ഡൽഹിയിൽ നിന്ന് ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ 6ഇ 6271 എന്ന വിമാനത്തിൽ ഒരു സാങ്കേതിക തകരാർ കണ്ടെത്തി. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് വിമാനം വഴിതിരിച്ചുവിട്ട് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയതായി ഇൻഡിഗോ വക്താവ് പറഞ്ഞു'.
മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ഗോവയിലെത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Tags :