x
ad
Mon, 30 June 2025
ad

ADVERTISEMENT

പ​രി​ഷ്ക​ര​ണം; ട്രെ​യി​ൻ റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ട് എ​ട്ടു മ​ണി​ക്കൂ​ർ മു​മ്പ്


Published: June 30, 2025 05:13 AM IST | Updated: June 30, 2025 05:13 AM IST

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നു​ക​ളി​ലെ റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ട് എ​ട്ടു മ​ണി​ക്കൂ​ർ മു​മ്പ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ നാ​ലു​മ​ണി​ക്കൂ​ർ മു​ൻ​പാ​ണ് ചാ​ർ​ട്ട് ത​യാ​റാ​ക്കി​യി​രു​ന്ന​ത്.

അ​വ​സാ​ന​നി​മി​ഷം ചാ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തു​കാ​ര​ണം വെ​യി​റ്റിം​ഗ് ലി​സ്റ്റ് ടി​ക്ക​റ്റു​കാ​ർ നേ​രി​ടു​ന്ന അ​നി​ശ്ചി​ത​ത്വം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് പു​തി​യ തീ​രു​മാ​നം. ഇ​ത​നു​സ​രി​ച്ച് ഉ​ച്ച​യ്ക്ക് ര​ണ്ടി​നു മു​ൻ​പ്‌ പു​റ​പ്പെ​ടു​ന്ന ട്രെ​യി​നു​ക​ളു​ടെ ചാ​ർ​ട്ട് ത​ലേ​ദി​വ​സം രാ​ത്രി ഒ​മ്പ​തി​ന് ത​യാ​റാ​ക്കും.

ഉ​ച്ച​യ്ക്ക് ര​ണ്ടി​നു​ശേ​ഷം പു​റ​പ്പെ​ടു​ന്ന വ​ണ്ടി​ക​ളു​ടേ​ത് അ​ന്ന് പ​ക​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. വൈ​കാ​തെ ഇ​ത് ന​ട​പ്പാ​കു​മെ​ന്ന് റെ​യി​ൽ​വേ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഡി​സം​ബ​ർ മു​ത​ൽ മി​നി​റ്റി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം ടി​ക്ക​റ്റു​ക​ൾ ഒ​ന്നി​ച്ച് ബു​ക്കു ചെ​യ്യാ​ൻ ക​ഴി​യും വി​ധം സം​വി​ധാ​ന​ങ്ങ​ൾ പ​രി​ഷ്‌​ക​രി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്‌​ണ​വ് അ​റി​യി​ച്ചു.

Tags :

Recent News