ADVERTISEMENT
ഹൈദരാബാദ്: സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്സിഎ) പ്രസിഡന്റ് എ. ജഗൻ മോഹൻ റാവു ഉൾപ്പെടെ അഞ്ചു പേരെ തെലുങ്കാന സിഐഡി അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ എച്ച്സിഎ ട്രഷറർ സി. ശ്രീനിവാസ് റാവു, സിഇഒ സുനിൽ കാന്ത് എന്നിവരുമുണ്ട്.
സാമ്പത്തിക തിരിമറി, വിശ്വാസവഞ്ചന തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് നൽകിയ പരാതിയിലാണ് അറസ്റ്റ്. എച്ച്സിഎ അധികൃതർ ബ്ലാക്മെയിൽ ചെയ്യുന്നതായി ആരോപിച്ച് സൺറൈസേഴ്സ് നൽകിയ പരാതിയിൽ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
എന്നാൽ ആരോപണങ്ങൾ എച്ച്സിഎ നിഷേധിച്ചു. കൂടുതൽ സൗജന്യ പാസുകൾ നൽകണമെന്നും ടിക്കറ്റ് നൽകിയെങ്കിൽ മത്സരം നടത്താൻ സ്റ്റേഡിയം വിട്ടുതരില്ലെന്നു ഭീഷണിപ്പെടുത്തുന്നതുമായി ബിസിസിഐക്കും ഐപിഎൽ ഗവേണിംഗ് കൗൺസിലിനും സൺറൈസേഴ്സ് സൺറൈസേഴ്സ് നേരത്തേ കത്ത് നൽകിയിരുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഹോം മത്സരങ്ങൾ മറ്റൊരു സംസ്ഥാനത്തേക്കു മാറ്റുന്നത് പരിഗണിക്കുമെന്നും ഫ്രാഞ്ചൈസി വ്യക്തമാക്കിയിരുന്നു.
Tags : hyderabad cricket association president