ADVERTISEMENT
ഇറ്റാനഗർ: അരുണാചൽപ്രദേശിലെ വിവിധ ഭാഗങ്ങളിൽ ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം നടന്നു. ഭൂട്ടാൻ അതിർത്തിക്കടുത്തുള്ള ഗ്യാൽവ ജാമ്പ ലഖാംഗിലും തവാംഗിലെ ലുംലയിലും ആഘോഷങ്ങൾ സംഘടിപ്പിച്ചു.
പന്ത്രണ്ടാമത്തെ ഗുരുവായ തുൾക്കു റിൻപോച്ചെയാണ് ആചാരപരമായ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. സന്യാസിമാരും വിശ്വാസികളും ആഘോഷത്തിൽ പങ്കെടുത്തു.
ഇതൊരു ശുഭകരമായ നിമിഷമാണെന്നും ഈ ദിവസം ദലൈലാമയ്ക്ക് സമർപ്പിച്ചിരിക്കുന്നുവെന്നും ചടങ്ങിൽ ഗുരു റിൻപോച്ചെ പറഞ്ഞു. പശ്ചിമ കാമെംഗ് ജില്ലയിലെ ബോംഡിലയിലെ തുബ്ചോഗ് ഗാറ്റ്സെൽ ലിംഗ് ആശ്രമത്തിൽ നടന്ന ജന്മദിനാഘോഷത്തിലും വലിയ ജനക്കൂട്ടം പങ്കെടുത്തു.
ടിബറ്റൻ സെറ്റിൽമെന്റ് ഓഫീസിൽ നടന്ന ചടങ്ങിൽ വിവിധ സംഘടനകളും സ്കൂൾ വിദ്യാർഥികളും പരമ്പരാഗത നൃത്തങ്ങൾ അവതരിപ്പിച്ചു.
Tags :