x
ad
Thu, 10 July 2025
ad

ADVERTISEMENT

ജസ്റ്റീസ് വർമയുടെ ഇംപീച്ച്മെന്‍റിന് സർക്കാർ-പ്രതിപക്ഷ യോജിപ്പ്


Published: July 10, 2025 07:31 AM IST | Updated: July 10, 2025 07:31 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ ചാ​​​ക്കു​​​ക​​​ളി​​​ൽ കെ​​​ട്ടി സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന 500 രൂ​​​പ​​​യു​​​ടെ നോ​​​ട്ടു​​​കെ​​​ട്ടു​​​ക​​​ൾ ക​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ജ​​​സ്റ്റീ​​​സ് യ​​​ശ്വ​​​ന്ത് വ​​​ർ​​​മ​​​യെ പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തി​​​ന് 21ന് ​​​തു​​​ട​​​ങ്ങു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ​​​ത​​​ന്നെ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

കോ​​​ണ്‍ഗ്ര​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​പ​​​ക്ഷം പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​തോ​​​ടെ ഓ​​​ഗ​​​സ്റ്റ് 21 വ​​​രെ നീ​​​ളു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​മേ​​​യം പാ​​​സാ​​​കു​​​ന്ന​​​തി​​​ന് ക​​​ള​​​മൊ​​​രു​​​ങ്ങി. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ്ര​​​മേ​​​യം പാ​​​സാ​​​ക്കു​​​ന്ന​​​തി​​​നുമു​​​ന്പാ​​​യി വി​​​വാ​​​ദ ജ​​​ഡ്ജി വ​​​ർ​​​മ രാ​​​ജി​​​വ​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന അ​​​ല​​​ഹ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി യ​​​ശ്വ​​​ന്ത് വ​​​ർ​​​മ​​​യെ പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്ന​​​തി​​​ൽ ബി​​​ജെ​​​പി, കോ​​​ണ്‍ഗ്ര​​​സ്, ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ധാ​​​ന ഭ​​​ര​​​ണ- പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ യോ​​​ജി​​​പ്പു​​​ണ്ടെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ജ​​​ഡ്ജി​​​യെ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഔ​​​പ​​​ചാ​​​രി​​​ക പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ പി​​​ന്തു​​​ണ​​​യ്ക്കാ​​​യി ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​യും എ​​​ല്ലാ പ്ര​​​ധാ​​​ന പാ​​​ർ​​​ട്ടി​​​ക​​​ളെ​​​യും സ​​​ർ​​​ക്കാ​​​ർ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ലോ​​​ക്സ​​​ഭ​​​യി​​​ൽ പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് കു​​​റ​​​ഞ്ഞ​​​ത് 100 എം​​​പി​​​മാ​​​രു​​​ടെ ഒ​​​പ്പ് ആ​​​വ​​​ശ്യ​​​മാ​​​ണ്. രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ 50 എം​​​പി​​​മാ​​​രു​​​ടെ ഒ​​​പ്പ് മ​​​തി​​​യാ​​​കും. ജ​​​ഡ്ജി​​​ക്കെ​​​തി​​​രാ​​​യ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് പ്ര​​​മേ​​​യ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ പ്ര​​​ധാ​​​ന പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ ത​​​ത്വ​​​ത്തി​​​ൽ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​താ​​​യി കേ​​​ന്ദ്ര പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ പ്ര​​​മേ​​​യം ലോ​​​ക്സ​​​ഭ​​​യി​​​ലാ​​​ണോ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലാ​​​ണോ കൊ​​​ണ്ടു​​​വ​​​രു​​​ക​​​യെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. ജ​​​സ്റ്റീ​​​സ് വ​​​ർ​​​മ​​​യെ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​ത് ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി രൂ​​​പീ​​​ക​​​രി​​​ച്ച ആ​​​ഭ്യ​​​ന്ത​​​ര വ​​​സ്തു​​​താ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ലാ​​​യി​​​രി​​​ക്കെ​​​യാ​​​ണു വ​​​ർ​​​മ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ​​​നി​​​ന്നു ക​​​ണ​​​ക്കി​​​ൽ​​​പ്പെ​​​ടാ​​​ത്ത വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള പ​​​ണം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കാ​​​വ​​​ലു​​​ള്ള വ​​​സ​​​തി​​​യു​​​ടെ വളപ്പിൽ ഔ​​​ട്ട് ഹൗ​​​സി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് കെ​​​ട്ടു​​​ക​​​ണ​​​ക്കി​​​ന് 500 രൂ​​​പ​​​യു​​​ടെ ക​​​റ​​​ൻ​​​സിക​​​ൾ പാ​​​തി ക​​​ത്തി​​​യ​​​നി​​​ല​​​യി​​​ൽ അ​​​ഗ്നിര​​​ക്ഷ സേ​​​നാം​​​ഗ​​​ങ്ങ​​​ളും പോ​​​ലീ​​​സും ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്തു വ​​​ർ​​​മ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. പാ​​​തി​​​ക​​​രി​​​ഞ്ഞ നോ​​​ട്ടു​​​ക​​​ളു​​​ള്ള ചാ​​​ക്കു​​​കെ​​​ട്ടു​​​ക​​​ൾ പെ​​​ട്ടെ​​​ന്നുത​​​ന്നെ മ​​​റ്റെ​​​ങ്ങോ​​​ട്ടോ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ കേ​​​സെ​​​ടു​​​ക്കു​​​ക​​​യോ പ​​​ണം തൊ​​​ണ്ടി​​​യാ​​​യി എ​​​ടു​​​ക്കു​​​ക​​​യോ ചെ​​​യ്യാ​​​തെ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ക​​​ള്ള​​​ക്ക​​​ളി നടത്തിയതു വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു.

Tags :

Recent News

Up