ADVERTISEMENT
മുംബൈ: സൈക്കിളിൽ നിന്നും വീണ മകളെ കൊടാലി കൊണ്ട് കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം.
ഒൻപതുകാരിയായ ഗൗരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഗ്യാനേശ്വർ ജാദവിനെ പോലീസ് പിടികൂടി. പോലീസ് പറയുന്നതനുസരിച്ച്, ഗൗരി എന്ന പെൺകുട്ടിക്ക് ഇടയ്ക്കിടെ അസുഖം വരാറുണ്ടായിരുന്നു.
ഞായറാഴ്ച സൈക്കിൾ ഓടിക്കുന്നതിനിടെ കുട്ടി നിലത്തുവീണു. തുടർന്ന് മദ്യലഹരിയിലായിരുന്ന ഗ്യാനേശ്വർ, ഉറങ്ങിക്കിടക്കുന്നതിനിടെ ഗൗരിയെ കോടാലികൊണ്ട് ആക്രമിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം 24 മണിക്കൂർ അയാൾ കുട്ടിയുടെ മൃതദേഹം പരന്ദ താലൂക്കിലെ വീട്ടിൽ സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Tags :