ADVERTISEMENT
ജൽപായ്ഗുഡി: ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർക്ക് പോക്സോ കോടതി വധശിക്ഷ വിധിച്ചു.
റഹ്മാൻ അലി, ജമിറുൾ, തമിറുൾ എന്നിവർക്കാണ് തൂക്കുകയർ. അപൂർവത്തിൽ അപൂർവമായ കേസാണിതെന്നു വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി റിന്റു സുർ പറഞ്ഞു.
2020ലാണ് പതിനാറുകാരിയെ കുറ്റവാളികൾ തട്ടിക്കൊണ്ടുപോയത്. ദിവസങ്ങളോളം ബലാത്സംഗം ചെയ്തശേഷം ചരായി നദീതീരത്തുവച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
നിർമാണത്തിലിരുന്ന സെപ്റ്റിംക് ടാങ്കിൽ മൃതദേഹം ഉപേക്ഷിച്ചു. പെൺകുട്ടിയുടെ കുടുംബം നല്കിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Tags : gang rape in bihar