x
ad
Mon, 14 July 2025
ad

ADVERTISEMENT

സി. സദാനന്ദൻ ഉൾപ്പെടെ നാലുപേർ രാജ്യസഭയിലേക്ക്


Published: July 14, 2025 07:13 AM IST | Updated: July 14, 2025 07:13 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബി​​​​ജെ​​​​പി കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സി. ​​​​സ​​​​ദാ​​​​ന​​​​ന്ദ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു​​​​പേ​​​​രെ രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്തു. മു​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​ സെക്രട്ടറി ഹ​​​​ർ​​​​ഷ വ​​​​ർ​​​​ധ​​​​ൻ ശൃം​​​​ഗ്ല, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യ ഉ​​​​ജ്ജ്വ​​​​ൽ നി​​​​ഗം, ച​​​​രി​​​​ത്ര​​​​കാ​​​​രി​​​​യും ഡ​​​​ൽ​​​​ഹി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല പ്ര​​​​ഫ​​​​സ​​​​റു​​​​മാ​​​​യ മീ​​​​നാ​​​​ക്ഷി ജെ​​​​യ്ൻ എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​റ്റു മൂ​​​​ന്നു​​​​പേ​​​​ർ.

ക​​​​ണ്ണൂ​​​​ർ കൂ​​​​ത്തു​​​​പ​​​​റ​​​​ന്പ് സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് സ​​​​ദാ​​​​ന​​​​ന്ദ​​​​ൻ. ആ​​​​ർ​​​​എ​​​​സ്എ​​​​സ് ക​​​​ണ്ണൂ​​​​ർ ജി​​​​ല്ലാ സ​​​​ഹ​​​​കാ​​​​ര്യ​​​​വാ​​​​ഹ​​​​കാ​​​​യി​​​​രി​​​​ക്കേ 1994ൽ ​​​​സി​​​​പി​​​​എം ആ​​​​ക്ര​​​​മണ​​​​ത്തി​​​​ൽ ഇ​​​​രു​​​​കാ​​​​ലു​​​​ക​​​​ളും ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ക്കേ​​​​സി​​​​ലെ സ്പെ​​​​ഷ​​​​ൽ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​റാ​​​​യി​​​​രു​​​​ന്നു ഉ​​​​ജ്ജ്വ​​​​ൽ നി​​​​ഗം. മീ​​​​നാ​​​​ക്ഷി ജെ​​​​യ്ൻ അ​​​​യോ​​​​ധ്യ​​​​യെ​​​​ക്കു​​​​റി​​​​ച്ച് പു​​​​സ്ത​​​​ക​​​​മെ​​​​ഴു​​​​തി​​​​യി​​​​ട്ടു​​​​ണ്ട്. 2020- 2022 കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​ണ് ഹ​​​​ർ​​​​ഷ വ​​​​ർ​​​​ധ​​​​ൻ ശൃം​​​​ഗ്ല വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ച​​​​ത്. 2019ൽ ​​​​ടെ​​​​ക്സാ​​​​സി​​​​ൽ ന​​​​ട​​​​ന്ന ‘ഹൗ​​​​ഡി മോ​​​​ദി’ പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന സം​​​​ഘാ​​​​ട​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു.

നോ​​​​മി​​​​നേ​​​​റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ട്ട അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി അ​​​​ഭി​​​​ന​​​​ന്ദ​​​​നം അ​​​​റി​​​​യി​​​​ച്ചു. സി. ​​​​സ​​​​ദാ​​​​ന​​​​ന്ദ​​​​ന്‍റെ ജീ​​​​വി​​​​തം ധൈ​​​​ര്യ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​നീ​​​​തി​​​​ക്കു​​​​മു​​​​ന്നി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങാ​​​​ത്ത മ​​​​നോ​​​​ഭാ​​​​വ​​​​ത്തി​​​​ന്‍റെ​​​​യും മാ​​​​തൃ​​​​ക​​​​യാ​​​​ണെ​​​​ന്നും എം​​​​പി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കാ​​​​ഴ്ച​​​​വ​​​​യ്ക്കാ​​​​നാ​​​​ക​​​​ട്ടേ​​​​യെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു.

Tags :

Recent News

Up