ADVERTISEMENT
ചെന്നൈ: തമിഴ്നാട്ടിൽനിന്നുള്ള മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക. രാമേശ്വരത്ത് നിന്നുള്ള എട്ട് മത്സ്യത്തൊഴിലാളികളെയാണ് പിടികൂടിയത്. ഇവരുടെ മത്സ്യബന്ധന ബോട്ടും പിടിച്ചെടുത്തു.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടിനെയും സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് എഴുതിയ കത്തിൽ സ്റ്റാലിൻ പറഞ്ഞു.
Tags :