x
ad
Tue, 1 July 2025
ad

ADVERTISEMENT

ഫാർമ ഫാക്ടറിയിൽ സ്ഫോടനം; 12 മരണം


Published: June 30, 2025 11:23 PM IST | Updated: June 30, 2025 11:23 PM IST

സം​​​​​​​ഗ​​​​​​​റെ​​​​​​​ഡ്ഢി: തെ​​​​​​​ലു​​​​​​​ങ്കാ​​​​​​​ന​​​​​​​യി​​​​​​​ലെ ഫാ​​​​​​​ർ​​​​​​​മ ഫാ​​​​​​ക്ട​​​​​​റി​​​​​​യി​​​​​​ലു​​​​​​​ണ്ടാ​​​​​​​യ സ്ഫോ​​​​​​​ട​​​​​​​ന​​​​​​​ത്തി​​​​​​​ൽ 12 പേ​​​​​​​ർ മ​​​​​​​രി​​​​​​​ച്ചു. 34 പേ​​​​​​​ർ​​​​​​​ക്കു പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റു. പ​​​​​​​ശ​​​​​​​മ​​​​​​​യി​​​​​​​ലാ​​​​​​​രം ഇ​​​​​​​ൻ​​​​​​​ഡ​​​​​​​സ്ട്രി​​​​​​​യ​​​​​​​ൽ എ​​​​​​​സ്റ്റേ​​​​​​​റ്റി​​​​​​​ലെ സി​​​​​​​ഗാ​​​​​​​ച്ചി ഫാ​​​​​​​ർ​​​​​​​മ ക​​​​​​​ന്പ​​​​​​​നി​​​​​​യി​​​​​​ലെ റി​​​​​​​യാ​​​​​​​ക്ട​​​​​​​റി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു സ്ഫോ​​​​​​​ട​​​​​​​നം. അ​​​​​​പ​​​​​​ക​​​​​​ട​​​​​​​സ​​​​​​​മ​​​​​​​യ​​​​​​​ത്ത് ഫാ​​​​​​​ക്ട​​​​​​​റി​​​​​​​യി​​​​​​​ൽ 150 പേ​​​​​​​ർ ജോ​​​​​​​ലി ചെ​​​​​​​യ്യു​​​​​​​ന്നു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

മ​​​​​​രി​​​​​​ച്ച​​​​​​വ​​​​​​രെ​​​​​​ല്ലാം ഫാ​​​​​​ക്ട​​​​​​റി തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളാ​​​​​​ണ്. പ​​​​​​രി​​​​​​ക്കേ​​​​​​റ്റ 12 പേ​​​​​​രു​​​​​​ടെ നി​​​​​​ല ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​ണ്. മ​​​​​​രി​​​​​​ച്ച ആ​​​​​​റു പേ​​​​​​രെ തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യാ​​​​​​ൻ ഡി​​​​​​എ​​​​​​ൻ​​​​​​എ ടെ​​​​​​സ്റ്റ് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണെ​​​​​​ന്ന് അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു. ഡ്രൈ​​​​​​യിം​​​​​​ഗ് യൂ​​​​​​ണി​​​​​​റ്റി​​​​​​ലു​​​​​​ണ്ടാ​​​​​​യ സ്ഫോ​​​​​​ട​​​​​​ന​​​​​​മാ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​കാ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണു പ്രാ​​​​​​ഥ​​​​​​മി​​​​​​ക നി​​​​​​ഗ​​​​​​മ​​​​​​നം.


ഇ​​​​​​​ന്ന​​​​​​​ലെ രാ​​​​​​​വി​​​​​​​ലെ 9.28നും 9.35​​​​​​​നും മ​​​​​​​ധ്യേ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു സ്ഫോ​​​​​​​ട​​​​​​​നം. തു​​​​​​ട​​​​​​ർ​​​​​​ന്ന് വ​​​​​​ൻ​​​​​​തോ​​​​​​തി​​​​​​ൽ തീ​​​​​​പ​​​​​​ട​​​​​​ർ​​​​​​ന്നു. ഉ​​​​​​​ട​​​​​​​ൻ​​​​​​​ത​​​​​​​ന്നെ പ​​​​​​​ത്ത് ഫ​​​​​​​യ​​​​​​​ർ ഫൈ​​​​​​​റ്റിം​​​​​​​ഗ് എ​​​​​​​ൻ​​​​​​​ജി​​​​​​​നു​​​​​​​ക​​​​​​​ൾ സ്ഥ​​​​​​​ല​​​​​​​ത്തെ​​​​​​​ത്തി ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം ആ​​​​​​രം​​​​​​ഭി​​​​​​ച്ചു. എ​​​​​​​ൻ​​​​​​​ഡി​​​​​​​ആ​​​​​​​ർ​​​​​​​എ​​​​​​​ഫ്, എ​​​​​​​സ്ഡി​​​​​​​ആ​​​​​​​ർ​​​​​​​എ​​​​​​​ഫ് സം​​​​​​​ഘ​​​​​​​ങ്ങ​​​​​​​ളും ര​​​​​​​ക്ഷാ​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ത്തി​​​​​​​ൽ പ​​​​​​​ങ്കു ചേ​​​​​​​ർ​​​​​​​ന്നു. തെ​​​​​​​ലു​​​​​​​ങ്കാ​​​​​​​ന മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​രാ​​​​​​​യ ദാ​​​​​​​മോ​​​​​​​ദ​​​​​​​ര രാ​​​​​​​ജ ന​​​​​​​ര​​​​​​​സിം​​​​​​​ഹ​​​​​​​യും ജി. ​​​​​​​വി​​​​​​​വേ​​​​​​​കും അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​സ്ഥ​​​​​​​ലം സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശി​​​​​​​ച്ചു.
അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ൽ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ന​​​​​​​രേ​​​​​​​ന്ദ്ര മോ​​​​​​​ദി ദുഃ​​​​​​​ഖം രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി.

മ​​​​​​​രി​​​​​​​ച്ച​​​​​​​വ​​​​​​​രു​​​​​​​ടെ കു​​​​​​​ടും​​​​​​​ബ​​​​​​​ത്തി​​​​​​​ന് പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​യു​​​​​​​ടെ ദേ​​​​​​​ശീ​​​​​​​യ ദു​​​​​​​രി​​​​​​​താ​​​​​​​ശ്വാ​​​​​​​സ നി​​​​​​​ധി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ര​​​​​​​ണ്ടു ല​​​​​​​ക്ഷം രൂ​​​​​​​പ വീ​​​​​​​ത​​​​​​​വും പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റ​​​​​​​വ​​​​​​​ർ​​​​​​​ക്ക് 50,000 രൂ​​​​​​​പ വീ​​​​​​​ത​​​​​​​വും ന​​​​​​​ല്കും.

Tags :

Recent News