ADVERTISEMENT
ന്യൂഡൽഹി: ഫ്ളൈ ഓവറിൽ വച്ച് ട്രക്ക് ഇടിച്ച് വിരമിച്ച സൈനിക ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മധ്യ ഡൽഹിയിലെ സലിംഗഢ് ഫ്ലൈഓവറിലാണ് സംഭവം.
അപകടത്തിൽ ഹരിയാനയിലെ പൽവാലിൽ നിന്നുള്ള മഹേന്ദർ പാൽ(47) ആണ് മരിച്ചത്. ജൂലൈ 15 ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. മഹേന്ദർ പാൽ, മകനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം പൽവാലിലേക്ക് യാത്ര ചെയ്യുന്നതിനിടെ സലിംഗഢ് ഫ്ലൈഓവറിന് സമീപം ഇവരുടെ കാറിന്റെ ടയർ പഞ്ചറായി.
വാഹനം പരിശോധിക്കാൻ പുറത്തിറങ്ങിയ മഹേന്ദറിനെ അമിത വേഗതയിലെത്തിയ ഒരു ട്രക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ ട്രക്ക് നിർത്താതെ സ്ഥലത്ത് നിന്നുംപോയി.
സംഭവത്തിൽ പോലീസ് കേസെടുത്തു. മഹേന്ദറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
Tags :