ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ച് തിടുക്കത്തിൽ നിഗമനത്തിലെത്തുന്നത് അപക്വമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു.
അപകടത്തിൽ അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പുറത്തിറക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രാഥമിക റിപ്പോർട്ടാണു പുറത്തുവന്നിരിക്കുന്നതെന്നും അന്തിമറിപ്പോർട്ടിനായി കാത്തിരിക്കാമെന്നും റിപ്പോർട്ടിനെക്കുറിച്ചുള്ള പ്രതികരണങ്ങൾ ആരാഞ്ഞപ്പോൾ മന്ത്രി പറഞ്ഞു. ഇതെല്ലാം സാങ്കേതികമായ കാര്യങ്ങളാണെന്നും അതിനാലാണ് അന്വേഷണ ഏജൻസികളെ നിയോഗിച്ചിരിക്കുന്നതെന്നും എല്ലാ അന്വേഷണവും പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : AHEMMADABAD PLANE CRASH AVIATION MINISTER