x
ad
Wed, 25 June 2025
ad

ADVERTISEMENT

കൗ​മാ​ര​ക്കാ​രി​യെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നും ത​ള്ളി​യി​ട്ടു​കൊ​ന്നു; ആ​ൺ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

Arun Jolly
PUBLISHED: June 25, 2025 04:37 AM IST | UPDATED: June 25, 2025 04:37 AM IST

 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​രി​യെ വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നും ത​ള്ളി​യി​ട്ടു കൊ​ന്നു. അ​ശോ​ക് ന​ഗ​ർ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. 19കാ​രി​യാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ ആ​ൺ​സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​യും പ്ര​തി​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ മ​റ്റൊ​രാ​ളു​മാ​യി പ്ര​തി​യു​ടെ വി​വാ​ഹം ഉ​റ​പ്പി​ച്ച​ത​റി​ഞ്ഞ​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി.

സം​സാ​രി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ലു​ള്ള പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് ബു​ർ​ഖ ധ​രി​ച്ചാ​ണ് പ്ര​തി വ​ന്ന​ത്. വാ​ക്കേ​റ്റ​ത്തി​നി​ടെ ഇ​യാ​ൾ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നും പെ​ൺ​കു​ട്ടി​യെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് ജ്യോ​തി ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്നും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Tags :

Recent News