ADVERTISEMENT
ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റ് പ്രദേശത്തെ വീടിനുള്ളിൽ മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മുഹമ്മദ് ഇമ്രാൻ ഖാൻ(46) എന്നയാളാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ടർക്ക്മാൻ ഗേറ്റിന് സമീപമുള്ള ചട്ട മോംഗ്രാമിലെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്.
പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ മുഹമ്മദ് ഇമ്രാൻ ഖാന്റെ മൃതദേഹം വീട്ടിലെ കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നതായി പോലീസ് അറിയിച്ചു.
"മൃതദേഹം പരിശോധിക്കുകയും മുറി വിശദമായി പരിശോധിക്കുകയും ചെയ്തു. വീട്ടിൽ ആരും ബലംപ്രയോഗിച്ച് അകത്തുകടന്നതിന്റെയോ മൃതദേഹത്തിൽ പരിക്കിന്റെയോ ലക്ഷണങ്ങൾ കണ്ടില്ല'-പോലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും തുടർ നടപടികൾ നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി. മുഹമ്മദ് ഇമ്രാൻ ഖാൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കുകയുള്ളുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
Tags :