x
ad
Wed, 25 June 2025
ad

ADVERTISEMENT

മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​കൂ​ടി​യ യു​വാ​വി​നെ ചെ​രി​പ്പ് മാ​ല​യ​ണി​യി​ച്ച് ന​ഗ​ര​പ്ര​ദ​ക്ഷി​ണം; പോ​ലീ​സ് വി​വാ​ദ​ത്തി​ൽ

Arun Jolly
PUBLISHED: June 25, 2025 04:27 AM IST | UPDATED: June 25, 2025 04:27 AM IST

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​കൂ​ടി​യ യു​വാ​വി​നെ ചെ​രി​പ്പ് മാ​ല ധ​രി​പ്പി​ച്ച് വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ ഇ​രു​ത്തി യാ​ത്ര ചെ​യ്ത് പോ​ലീ​സ്. സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

40,000 രൂ​പ മോ​ഷ്ടി​ച്ച​തി​ന് ബ​ക്ഷി ന​ഗ​ർ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് അ​ർ​ധ​ന​ഗ്ന​നാ​ക്കി​യ​തി​ന് ശേ​ഷം കൈ​വി​ല​ങ്ങ് അ​ണി​യി​ക്കു​ക​യും ചെ​രി​പ്പ് മാ​ല അ​ണി​യി​ച്ച് പോ​ലീ​സ് ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ ഇ​രു​ത്തി യാ​ത്ര ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ബ​ക്ഷി ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും നി​ര​വ​ധി നാ​ട്ടു​കാ​രും ഇ​യാ​ൾ​ക്ക് ചു​റ്റു​മു​ണ്ടാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സി​ന്‍റെ പ്ര​വൃ​ത്തി​യെ ചോ​ദ്യം ചെ​യ്ത് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് റാ​ങ്കി​ലു​ള്ള ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നോ​ട് അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags :

Recent News