x
ad
Wed, 30 July 2025
ad

ADVERTISEMENT

"മ​ത​പ​രി​വ​ര്‍​ത്ത​ന​ക്കാ​രെ ഇ​നി​യും കൈ​കാ​ര്യം ചെ​യ്യും': ഭീ​ഷ​ണി​യു​മാ​യി ജ്യോ​തി ശ​ര്‍​മ


Published: July 29, 2025 02:46 PM IST | Updated: July 29, 2025 02:46 PM IST

റാ​യ്പു​ർ: മ​ത​പ​രി​വ​ർ​ത്ത​ന​ക്കാ​രെ ഇ​നി​യും മ​ർ​ദി​ക്കു​മെ​ന്ന് ഛത്തീ​സ്ഗ​ഡി​ലെ തീ​വ്ര ഹി​ന്ദു സം​ഘ​ട​ന നേ​താ​വ് ജ്യോ​തി ശ​ർ​മ പ​റ​ഞ്ഞു. താ​ൻ എ​ല്ലാ​വ​രെ​യും മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ന്ദു​ക്ക​ളെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ​വ​രെ മാ​ത്ര​മാ​ണു കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും താ​ൻ ഒ​രു പാ​ർ​ട്ടി​യു​ടെ​യും ഭാ​ഗ​മ​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഒ​രു വാർത്താചാ​ന​ലി​നോ​ട് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

മ​തപ​രി​വ​ർ​ത്ത​ന​ക്കാ​രെ ത​ട​യു​ക എ​ന്ന​തു ഹി​ന്ദു ധ​ർ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ക​ന്യാ​സ്ത്രീ​ക​ൾ പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. എ​ല്ലാ തെ​ളി​വും കൈ​യി​ൽ ഉ​ണ്ടെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി.

താ​നും പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സ്റ്റേ​ഷ​നി​ൽ ആ​രെ​യും മ​ർ​ദി​ച്ചി​ട്ടി​ല്ല. സ്റ്റേ​ഷ​നി​ൽ ഹ​ലെ​ലൂ​യ വി​ളി​ച്ച് അ​വ​രും പ്ര​തി​ഷേ​ധി​ച്ചു. ഇ​ത്ത​ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഇ​നി​യും തു​ട​രു​മെ​ന്നും ജ്യോ​തി ശ​ർ​മ പ​റ​ഞ്ഞു.

Tags : Chhattisgarh Nuns Arrest

Recent News

Up