ADVERTISEMENT
ഹെെദരാബാദ്: തെലുങ്കാനയിലെ പാസമൈലാരത്ത് മരുന്നുനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മരണത്തിനു കീഴടങ്ങിയതോടെയാണിത്.
ഇയാൾക്ക് എഴുപതുശതമാനം പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണു മരണം. 19 പേർ ഇപ്പോഴും ചികിത്സയിലാണെന്ന് സംഗറെഡ്ഢി ജില്ലാ ഭരണകൂടം അറിയിച്ചു.
സ്ഫോടനത്തെത്തുടർന്ന് കാണാതായ ഒന്‍പതുപേർക്കായി അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നതിനും മൃതദേഹം ബന്ധുക്കൾക്കു കൈമാറുന്നതിനുമുള്ള നടപടികൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
സിഗാച്ചി ഫാര്‍മ കമ്പനിയിലെ റിയാക്ടറില്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനമുണ്ടായത്. അപകടസമയത്ത് ഫാക്ടറിയില്‍ 150 ജീവനക്കാരുണ്ടായിരുന്നു.
Tags :