x
ad
Sun, 20 July 2025
ad

ADVERTISEMENT

ജോ​ലി സ​മ്മ​ർ​ദ്ദം സ​ഹി​ക്കാ​നാ​കു​ന്നി​ല്ല, ചീ​ഫ് ബാ​ങ്ക് മ​നേ​ജ​രെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി


Published: July 19, 2025 09:45 AM IST | Updated: July 19, 2025 09:45 AM IST

പൂ​നെ: ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ ബാ​രാ​മ​തി ടൗ​ൺ ചീ​ഫ് മാ​നേ​ജ​രെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബാ​ങ്ക് പ​രി​സ​ര​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഉ​ത്ത​ർ​പ്ര​ദേ​ശ് പ്ര​യാ​ഗ് രാ​ജ് സ്വ​ദേ​ശി​യാ​യ ശി​വ​ശ​ങ്ക​ർ മി​ശ്ര(52)​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് ബാ​ര​മ​തി സി​റ്റി പോ​ലീ​സെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ അ​മി​ത ജോ​ലി സ​മ്മ​ർ​ദ്ദ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് എ​ഴു​തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ശി​വ​ശ​ങ്ക​ർ മി​ശ്ര ജൂ​ലൈ 11ന് ​ബാ​ങ്കി​ന് രാ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ മൂ​ല​വും ജോ​ലി സ​മ്മ​ർ​ദ്ദ​വും കാ​ര​ണ​മാ​ണ് രാ​ജി വെ​ക്കു​ന്ന​തെ​ന്നാ​ണ് രാ​ജി​ക്ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക ജീ​വ​ന​ക്കാ​ര​നെ കു​റ്റ​പ്പെ​ടു​ത്തി​യ​താ​യി കാ​ണു​ന്നി​ല്ല എ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Tags :

Recent News

Up