ADVERTISEMENT
ന്യൂഡൽഹി:കന്യാസ്ത്രീമാരെ ഛത്തീസ്ഗഡ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് അന്യായമായി ജയിലിൽ പാർപ്പിച്ചിരിക്കുന്നത് രാഷ്ട്രീയവിരോധം തീർക്കാനാണെന്ന് ഹൈബി ഈഡൻ എംപി ലോക്സഭയിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനസർക്കാരിനെ ബജ്രംഗ്ദൾ സ്വാധീനിച്ചപ്പോഴാണ് ഈ കള്ളക്കേസ് രൂപപ്പെട്ടത്. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ സമൂഹത്തിന് മഹത്തായ സേവനം നൽകിവന്നിരുന്നവരാണ് ജയിലിലടയ്ക്കപ്പെട്ടതെന്നും ഹൈബി ഈഡൻ പറഞ്ഞു.
Tags : Hibi Eden