ADVERTISEMENT
ചണ്ഡിഗഡ്: പഞ്ചാബിൽ കൊടും കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ അംഗം പിടിയിൽ. ഹിമാംശു സൂദ് ആണ് പിടിയിലായത്.
ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന കുറ്റവാളി നമിത് ശർമയുടെ നിർദേശപ്രകാരമാണ് സൂദിന്റെ പ്രവർത്തനം.
ലോറൻസ് ബിഷ്ണോയിയുടെ ഉറ്റ കൂട്ടാളിയാണ് നമിത്. സൂദിന്റെ പക്കൽനിന്ന് മൂന്നു പിസ്റ്റളുകൾ പോലീസ് പിടിച്ചെടുത്തു.
Tags :