ADVERTISEMENT
ന്യൂഡൽഹി: ഗുജറാത്ത് പിസിസി അധ്യക്ഷനായി അമിത് ചാവ്ഡയെ നിയമിച്ചു. രാജിവച്ച ശക്തിസിംഗ് ഗോഹിലിനു പകരമാണ് ചാവ്ഡ അധ്യക്ഷനായത്. നിയമസഭാ കക്ഷി നേതാവായി ഡോ. തുഷാർ ചൗധരിയെ നിയമിച്ചു.
അമിത് ചാവ്ഡയ്ക്കു പകരമാണ് ചൗധരിയുടെ നിയമനം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്.
നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗോഹിൽ രാജിവച്ചത്. മുന്പു പിസിസി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ളയാളാണ് അമിത് ചാവ്ഡ. മുൻ കേന്ദ്രമന്ത്രിയായ ഡോ. തുഷാർ ചൗധരി മുൻ മുഖ്യമന്ത്രി അമർ സിംഗ് ചൗധരിയുടെ മകനാണ്.
Tags :