ADVERTISEMENT
ചെന്നൈ: ചെന്നൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ക്യാബിനിൽനിന്നും കരിഞ്ഞ ഗന്ധം വന്നതിനിടെ തുടർന്നു തിരിച്ചിറക്കി. ശനിയാഴ്ചയാണ് വിമാനം മുംബൈയിൽ തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.
മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം എഐ 639ലാണ് വെള്ളിയാഴ്ച ക്യാബിനിൽ നിന്ന് കരിഞ്ഞ ഗന്ധമുണ്ടായത്. തുടർന്ന് വിമാനം മുംബൈയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു.
അപ്രതീക്ഷിത തടസം മൂലമുണ്ടായ അസൗകര്യത്തെ തുടർന്ന് മുംബൈയിലെ തങ്ങളുടെ ജീവനക്കാർ യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായവും നൽകിയതായി എയർലൈൻ കൂട്ടിച്ചേർത്തു.
Tags :