x
ad
Fri, 4 July 2025
ad

ADVERTISEMENT

വായുമലിനീകരണം: കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുന്നതായി പഠനം


Published: July 3, 2025 11:15 PM IST | Updated: July 3, 2025 11:21 PM IST

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 13 ശ​ത​മാ​നം ശി​ശു​ക്ക​ൾ മാ​സം തി​ക​യാ​തെ​യും 17 ശ​ത​മാ​നം ശി​ശു​ക്ക​ൾ ഭാ​ര​ക്കു​റ​വോ​ടെ​യും ജ​നി​ക്കു​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ സ​ർ​വേ റി​പ്പോ​ർ​ട്ട്. ഗ​ർ​ഭ​കാ​ല​ത്ത് അ​മ്മ അ​നു​ഭ​വി​ക്കു​ന്ന വാ​യുമ​ലി​നീ​ക​ര​ണ​മാ​ണ് ഈ ​അ​വ​സ്ഥ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ഴ, താ​പ​നി​ല തു​ട​ങ്ങി​യ കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും ഈ ​അ​വ​സ്ഥ​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്നും സ​ർ​വേ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, മും​ബൈ​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പോ​പ്പുലേ​ഷ​ൻ സ​യ​ൻ​സ​സ്, യു​കെ​യി​ലെ​യും അ​യ​ർ​ല​ൻ​ഡി​ലെ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽനി​ന്നു​ള്ള വി​ദ​ഗ്ധ​സം​ഘം ആ​രോ​ഗ്യ സ​ർ​വേ വി​ശ​ക​ലനം ചെ​യ്താ​ണ് ക​ണ്ടെ​ത്ത​ലു​ക​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ നാ​ഷ​ണ​ൽ ഫാ​മി​ലി ഹെ​ൽ​ത്ത് സ​ർ​വേ, റി​മോ​ട്ട് സെ​ൻ​സിം​ഗ് ഡാ​റ്റ തു​ട​ങ്ങി​​യ​വ​യാ​ണ് വി​ശ​ക​ല​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.

കാ​ൻ​സ​റി​ന​ട​ക്കം കാ​ര​ണ​മാ​കു​ന്ന പി​എം 2.5 സൂ​ക്ഷ്മ ക​ണി​കാ പ​ദാ​ർ​ഥം ഉ​ൾ​പ്പെ​ടു​ന്ന വാ​യു ശ്വ​സി​ക്കു​ന്ന​ത് മാ​സം തി​ക​യാ​തെ​യു​ള്ള ജ​ന​ന​ത്തി​നും ന​വ​ജാ​ത​ശി​ശു​ക്ക​ളി​ൽ ഭാ​ര​ക്കു​റ​വി​നും കാ​ര​ണ​മാ​കു​മെ​ന്ന് പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ഉ​ത്ത​രാ​ഖ​ണ്ഡ്, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പി​എം 2.5 സൂ​ക്ഷ്മ ക​ണി​കാ പ​ദാ​ർ​ഥം ഉ​ൾ​പ്പെ​ടു​ന്ന വാ​യു കൂ​ടു​ത​ലാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​ക​ണി​ക പൊ​തു​വെ കു​റ​വാ​ണ്. 2019ൽ ​ആ​രം​ഭി​ച്ച സ​ർ​വേ​യു​ടെ ഫ​ല​മാ​ണ് വി​ശ​ക​ല​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ത്.

Tags : Air pollution premature birth

Recent News

Up