ADVERTISEMENT
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിനു ശേഷം നിർത്തിവച്ച അന്താരാഷ്ട്ര സർവീസുകൾ എയർ ഇന്ത്യ പുനരാരംഭിക്കുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ ചില സർവീസുകൾ പുനരാരംഭിക്കുമെന്നും ഒക്ടോബർ ഒന്നു മുതൽ പൂർണമായും പുനസ്ഥാപിക്കുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 30 വരെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് എയർ ഇന്ത്യ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തും. നേരത്തെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് അഞ്ച് സർവീസുകൾ നടത്തിയിരുന്നു.
ഡൽഹി - ഹീത്രോ റൂട്ടിൽ വെട്ടിച്ചുരുക്കിയ 24 പ്രതിവാര സർവീസുകൾ പുനസ്ഥാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നു മുതൽ എയർ ഇന്ത്യ ഡൽഹിയിൽ നിന്ന് സൂറിച്ചിലേക്ക് നേരത്തെ നടത്തിയിരുന്ന നാല് പ്രതിവാര സർവീസുകൾക്ക് പകരം അഞ്ച് സർവീസുകൾ നടത്തും.
ബോയിംഗ് 787 വിമാനങ്ങളിൽ അധിക മുൻകരുതൽ പരിശോധനകൾ നടത്തുന്നതിനായാണ് താത്കാലികമായി സർവീസ് നിർത്തിവച്ചതെന്ന് ടാറ്റാ ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.
Tags :