ADVERTISEMENT
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം. ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ അടിയന്തരമായി പരിശോധിക്കാന്‍ ഡിജിസിഎ നിര്‍ദ്ദേശം നൽകി.
അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഡിജിസിഎയുടെ നിര്‍ദ്ദേശം. ഫ്യുവല്‍ കണ്ട്രോള് സ്വിച്ചുകള്‍ ഓഫായതാണ് ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനു പിന്നാലെയാണ് ഡിജിസിഎയുടെ അടിയന്തര നീക്കം. എല്ലാ ബോയിംഗ് വിമാനങ്ങളിലും നിര്‍ബന്ധമായും പരിശോധന നടത്തണം. തിങ്കളാഴ്ചയ്ക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. 2018ലെ ഉത്തരവനുസരിച്ചാണ് നടപടിക്ക് നിര്‍ദ്ദേശം.
Tags :