ADVERTISEMENT
ചെന്നൈ: മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് ഗർഭിണി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണു മരിച്ചത്.
ദീപിക ഏഴു മാസം ഗർഭിണിയായിരുന്നു. വളകാപ്പു ചടങ്ങിനുശേഷം മകളെ മധുരയിലെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെ ചൊവ്വാഴ്ചയായിരുന്നു ദുരന്തം.
മധുരവോയൽ-താംബരം ബൈപാസ് റോഡ് വഴി മധുരയിലേക്കു പോകവേ, പെട്രോൾ പമ്പിൽനിന്ന് ഇറങ്ങിയ കാർ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മയും കാർ ഡ്രൈവറും ചികിത്സയിലാണ്.
ഇടിച്ച കാറിന്റെ ഡ്രൈവർ മണികണ്ഠൻ മദ്യപിച്ചാണു വാഹനമോടിച്ചതെന്നു പോലീസ് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്തു.