x
ad
Tue, 15 July 2025
ad

ADVERTISEMENT

ശു​ഭാം​ശു​വി​നും സം​ഘ​ത്തി​നും യാ​ത്ര​യ​യ​പ്പ്; ഇ​ന്ന് ഭൂമിയിലേക്ക്


Published: July 14, 2025 07:12 AM IST | Updated: July 14, 2025 07:12 AM IST

ന്യൂ​​​​​ഡ​​​​​ല്‍​ഹി: ഇ​​​​​ന്ത്യ​​​​​ന്‍ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ സ​​​​​ഞ്ചാ​​​​​രി ശു​​​​​ഭാം​​​​​ശു ശു​​​​​ക്ല ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ന്ന സം​​​​​ഘ​​​​​ത്തി​​​​​ന് എ​​​​​ക്‌​​​​​സ്‌​​​​​പെ​​​​​ഡി​​​​​ഷ​​​​​ന്‍ 73 ക്രൂ ​​​​​യാ​​​​​ത്ര​​​​​യ​​​​​യ​​​​​പ്പു ന​​​​​ല്‍​കി. ഇ​​​​​ന്ന​​​​​ലെ രാ​​​​​ത്രി 7.25നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ നി​​​​​ല​​​​​യ​​​​​ത്തി​​​​​ല്‍ ച​​​​​ട​​​​​ങ്ങ്.

ഇ​​​​​ന്ന് ഉച്ചകഴിഞ്ഞ് 2.35ന് ദൗ​​​​​ത്യ സം​​​​​ഘം ഭൂ​​​​​മി​​​​​യി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി പേ​​​​​ട​​​​​ക​​​​​ത്തി​​​​​ല്‍ പ്ര​​​​​വേ​​​​​ശി​​​​​ക്കും. 4.35ന് സം​​​​​ഘം എ​​​​​ക്സി​​​​​ന്‍റെ ഡ്രാ​​​​​ഗ​​​​​ണ്‍ ഗ്രേ​​​​​സ് പേ​​​​​ട​​​​​ക​​​​​ത്തി​​​​​ല്‍ ഭൂ​​​​​മി​​​​​യി​​​​​ലേ​​​​​ക്കു യാ​​​​​ത്ര​​​​​തി​​​​​രി​​​​​ക്കും. നാ​​​​​ളെ ഉച്ചകഴിഞ്ഞ് മൂ​​​​​ന്നോ​​​​​ടെ ക​​​​​ലി​​​​​ഫോ​​​​​ര്‍​ണി​​​​​യ തീ​​​​​ര​​​​​ത്ത് പേ​​​​​ട​​​​​കം സ്പ്ലാ​​​​​ഷ് ഡൗ​​​​​ണ്‍ ചെ​​​​​യ്യു​​​​​മെ​​​​​ന്നു പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി ശാ​​​​​സ്ത്ര സാ​​​​​ങ്കേ​​​​​തി​​​​​ക മ​​​​​ന്ത്രി ജി​​​​​തേ​​​​​ന്ദ്ര സിം​​​​​ഗ് എ​​​​​ക്‌​​​​​സി​​​​​ല്‍ കു​​​​​റി​​​​​ച്ചു.

ഐ​​​​​എ​​​​​സ്എ​​​​​സി​​​​​ല്‍ ര​​​​​ണ്ടാ​​​​​ഴ്ച​​​​​ത്തെ ദൗ​​​​​ത്യ​​​​​ത്തി​​​​​നു ശേ​​​​​ഷ​​​​​മാ​​​​​ണ് ആ​​​​​ക്സി​​​​​യം 4 സം​​​​​ഘം ഭൂ​​​​​മി​​​​​യി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​ത്. ജൂ​​​​​ണ്‍ 26നാ​​​​​ണ് ആ​​​​​ക്‌​​​​​സി​​​​​യം 4 ദൗ​​​​​ത്യ സം​​​​​ഘം ഐ​​​​​എ​​​​​സ്എ​​​​​സി​​​​​ല്‍ എ​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​ന്ത്യ​​​​​ന്‍ വ്യോ​​​​​മ​​​​​സേ​​​​​ന ഗ്രൂ​​​​​പ്പ് ക്യാ​​​​​പ്റ്റ​​​​​ന്‍ ശു​​​​​ഭാം​​​​​ശു ശു​​​​​ക്ല​​​​​യ്ക്കു പു​​​​​റ​​​​​മേ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​ടെ പെ​​​​​ഗ്ഗി വി​​​​​റ്റ്‌​​​​​സ​​​​​ണ്‍, പോ​​​​​ള​​​​​ണ്ട് സ്വ​​​​​ദേ​​​​​ശി സ്ലാ​​​​​വോ​​​​​സ് ഉ​​​​​സ്‌​​​​​നാ​​​​​ന്‍​സ്‌​​​​​കി, ഹം​​​​​ഗ​​​​​റി​​​​​യി​​​​​ല്‍ നി​​​​​ന്നു​​​​​ള്ള ടി​​​​​ബോ​​​​​ര്‍ കാ​​​​​പു എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ആ​​​​​ക്സി​​​​​യം 4 ക്രൂ​​​​​വി​​​​​ലു​​​​​ള്ള​​​​​ത്.

നി​​​​​ല​​​​​യ​​​​​ത്തി​​​​​ല്‍ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട 60 പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ളും കൃ​​​​​ത്യ​​​​​മാ​​​​​യി പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കാ​​​​​ന്‍ ആ​​​​​ക്‌​​​​​സി​​​​​യം 4 സം​​​​​ഘ​​​​​ത്തി​​​​​നു ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തി​​​​ന്‍റെ ഡേ​​​​​റ്റ​​​​​യും 580 പൗ​​​​​ണ്ട് കാ​​​​​ര്‍​ഗോ​​​​​യു​​​​​മാ​​​​​യാ​​​​​ണ് ഡ്രാ​​​​​ഗ​​​​​ണ്‍ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ പേ​​​​​ട​​​​​കം തി​​​​​രി​​​​​ച്ചെ​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്ന് നാ​​​​​സ പ​​​​​റ​​​​​ഞ്ഞു. ഭൂ​​​​​മി​​​​​യി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തു​​​​​ന്ന ശു​​​​​ഭാം​​​​​ശു ശു​​​​​ക്ല​​​​​യും മൂ​​​​​ന്നു ​​​സ​​​​​ഹ​​​​​യാ​​​​​ത്രി​​​​​ക​​​​​രും ഏ​​​​​ഴു​​​​​ദി​​​​​വ​​​​​സ​​​​​ത്തെ പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ​​​​​ത്തി​​​​​നു വി​​​​​ധേ​​​​​യ​​​​​രാ​​​​​കും.

Tags :

Recent News

Up