x
ad
Sun, 10 August 2025
ad

ADVERTISEMENT

അംഗീകാരമില്ലാത്ത 334 രാഷ്‌ട്രീയ പാർട്ടികളെ ഒഴിവാക്കി


Published: August 9, 2025 10:56 PM IST | Updated: August 9, 2025 10:56 PM IST

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

ന്യൂ​​​ഡ​​​ൽ​​​ഹി: അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത 334 ര​​​ജി​​​സ്ട്രേ​​​ഡ് രാ​​​ഷ്‌​​​ട്രീ​​​യ​​​ പാ​​​ർ​​​ട്ടി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ഏ​​​ഴു രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളും പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​യി. ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ർ​​​ഷ​​​മാ​​​യി ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​​പ്പോ​​​ലും മ​​​ത്സ​​​രി​​​ച്ചി​​​ട്ടി​​​ല്ല എ​​​ന്ന കാ​​​ര​​​ണം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ന​​​ട​​​പ​​​ടി. ഇ​​​തോ​​​ടെ പാ​​​ർ​​​ട്ടി ഫ​​​ണ്ടി​​​ലേ​​​ക്കു സം​​​ഭാ​​​വ​​​ന​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നോ ഓ​​​ഫീ​​​സു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നോ സാ​​​ധി​​​ക്കി​​​ല്ല. നി​​​കു​​​തി​​​യി​​​ള​​​വു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​കും. 1951 ലെ ​​​ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മാ​​​ണു ന​​​ട​​​പ​​​ടി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ പു​​​തി​​​യ പ​​​ട്ടി​​​ക​​​പ്ര​​​കാ​​​രം ആ​​​റു ദേ​​​ശീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും 67 സം​​​സ്ഥാ​​​ന പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​ണു​​​ള്ള​​​ത്. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തെ​​​ങ്കി​​​ലും അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത 334 രാ​​​ഷ്‌​​​ട്രീ​​​യ​​​ പാ​​​ർ​​​ട്ടി​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തോ​​​ടെ ഈ ​​​ഗ​​​ണ​​​ത്തി​​​ൽ ഇ​​​നി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത് 2520 പാ​​​ർ​​​ട്ടി​​​ക​​​ളാ​​​ണ്. ബി​​​ഹാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍റെ നീ​​​ക്കം. 17 രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളെ​​​യാ​​​ണു ബി​​​ഹാ​​​റി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കം ചെ​​​യ്ത​​​ത്. പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ പേ​​​രി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ർ​​​ത്താ​​​ൻ സാ​​​ധി​​​ക്കി​​​ല്ല.

Tags :

Recent News

Up