x
ad
Wed, 23 July 2025
ad

ADVERTISEMENT

മും​ബൈ ട്രെ​യി​ൻ സ്ഫോ​ട​ന​ക്കേ​സ്; പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട വി​ധി​ക്കെ​തി​രെ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​ൽ


Published: July 22, 2025 03:07 PM IST | Updated: July 22, 2025 03:07 PM IST

മും​ബൈ: 2006ലെ ​മും​ബൈ ട്രെ​യി​ൻ സ്ഫോ​ട​ന കേ​സി​ലെ 12 പ്ര​തി​ക​ളെ​യും വെ​റു​തെ വി​ട്ട് ബോം​ബൈ ഹൈ​ക്കോ​ട​തി​ക്കെ​തി​രെ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. ഹ​ർ​ജി കോ​ട​തി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​സി​ലെ 12 പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു​കൊ​ണ്ട് ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. 2015ൽ ​വി​ചാ​ര​ണ​ക്കോ​ട​തി 12 പ്ര​തി​ക​ളും കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ​രി​ൽ അ​ഞ്ച് പേ​ർ​ക്ക് വ​ധ​ശി​ക്ഷ​യും മ​റ്റു​ള്ള​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ശി​ക്ഷ​യാ​യി വി​ധി​ച്ചി​രു​ന്നു. 189 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 800 ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വം ന​ട​ന്ന് 19 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കോ​ട​തി പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​ത്.

കോ​ട​തി വി​ധി ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഇ​തി​നെ​തി​രെ സം​സ്ഥാ​നം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് തിങ്കളാഴ്ച പ്രതികരിച്ചിരുന്നു.

Tags : MumbaiLocalTrainBlasts Supreme Court

Recent News

Up