ADVERTISEMENT
ന്യൂഡൽഹി: വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്ന് കൗമാരക്കാരനെ കുത്തിക്കൊന്നു. ഡൽഹിയിലെ ഷഹ്ദാര ജില്ലയിലെ റാണി ഗാർഡൻ പ്രദേശത്തെ ഗീത കോളനിയിലാണ് സംഭവം. 19കാരനായ യാഷ് ആണ് കൊല്ലപ്പെട്ടത്.
അമാൻ, റെഹാൻ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ യാഷുമായി അമാനും റെഹാനും വാക്കുതർക്കമുണ്ടായെന്നും ഇതിനിടെ ഇരുവരും യാഷിനെ കുത്തുകയുമായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇരുവരും ഒളിവിലാണെന്നും പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ഷഹ്ദാര ജില്ലാ ഡിസിപി പ്രശാന്ത് ഗൗതം പറഞ്ഞു.
Tags :