ADVERTISEMENT
പാറ്റ്ന: ബിഹാറിൽ ഇടിമിന്നലേറ്റ് കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേർ മരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് നളന്ദയിലാണ്. ഇവിടെ അഞ്ച് പേർ മരിച്ചു. വൈശാലിയിൽ നാലു പേരും ബങ്കയിലും പാറ്റ്നയിലും രണ്ട് പേർ വീതവും മരിച്ചു.
കൂടാതെ, ഷെയ്ഖ്പുര, നവാഡ, ജെഹാനാബാദ്, ഔറംഗബാദ്, ജമുയി, സമസ്തിപൂർ ജില്ലകളിൽ ഓരോരുത്തർ വീതം മരിച്ചു.
മരണത്തിൽ അനുശോചനം അറിയിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിക്കുകയും മോശം കാലാവസ്ഥയിൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
Tags :