ADVERTISEMENT
അറസ്റ്റിൽ ഷില്ലോംഗ്: മേഘാലയയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ. ഒളിവിലായിരുന്ന 38കാരനായ പ്രതിയെ റി ഭോയ് ജില്ലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. രണ്ടാനച്ഛൻ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോൾ താൻ ഗർഭിണിയാണെന്നും 15കാരി അമ്മയോടാണ് വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഷില്ലോങ്ങിലെ മാവ്ലായ് പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.
Tags :