x
ad
Thu, 10 July 2025
ad

ADVERTISEMENT

ഗുജറാത്തിൽ പാലം തകർന്ന് 10 മരണം


Published: July 10, 2025 07:39 AM IST | Updated: July 10, 2025 07:39 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​ജ​​​റാ​​​ത്തി​​​ലെ വ​​​ഡോ​​​ദ​​​ര​​​യി​​​ൽ പാ​​​ലം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് പ​​​ത്തു പേ​​​ർ മ​​​രി​​​ച്ചു. ഒ​​​ന്പ​​​തു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മ​​​ധ്യഗു​​​ജ​​​റാ​​​ത്തി​​​ലെ പ​​​ദ്ര താ​​​ലൂ​​​ക്കി​​​ലെ മു​​​ജ്പു​​​ർ ഗ്രാ​​​മ​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള മ​​​ഹി​​​സാ​​​ഗ​​​ർ ന​​​ദി​​​ക്കു കു​​​റു​​​കേ​​​യു​​​ള്ള വ​​​ലി​​​യ പാ​​​ല​​​മാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 212 കോ​​​ടി ചെ​​​ല​​​വ​​​ഴി​​​ച്ച് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ന​​​ന്ദ്, വ​​​ഡോ​​​ദ​​​ര ജി​​​ല്ല​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പാ​​​ല​​​ത്തി​​​ന്‍റെ ന​​​ടു​​​ഭാ​​​ഗം ത​​​ക​​​ർ​​​ന്ന് നാ​​​ലു വാ​​​ഹ​​​ന​​​ങ്ങ​​​ൾ ന​​​ദി​​​യി​​​ലേ​​​ക്കു പ​​​തി​​​ച്ചാ​​​ണു ദു​​​ര​​​ന്തം.

ത​​​ക​​​ർ​​​ന്ന​​​പ്പോ​​​ൾ പാ​​​ല​​​ത്തി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ര​​​ണ്ടു ട്ര​​​ക്കു​​​ക​​​ൾ, ഒ​​​രു ബൊ​​​ലേ​​​റോ ജീ​​​പ്പ്, ഒ​​​രു പി​​​ക്ക​​​പ്പ് വാ​​​ൻ എ​​​ന്നി​​​വ ന​​​ദി​​​യി​​​ലേ​​​ക്ക് വീ​​​ണു. ബൊ​​​ലേ​​​റോ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു​​​പേ​​​രും മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ദേ​​​ശീ​​​യ, സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​ന, അ​​​ഗ്‌​​​നി​​​ര​​​ക്ഷാ സേ​​​ന, പോ​​​ലീ​​​സ്, വ​​​ഡോ​​​ദ​​​ര മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി എ​​​ന്നി​​​വ​​​യുടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യ​​​ത്. പ​​​രി​​​ക്കേ​​​റ്റ ഒ​​​ന്പ​​​ത് പേ​​​രു​​​ൾ​​​പ്പെ​​​ടെ 12 പേ​​​രെ അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി വ​​​ഡോ​​​ദ​​​ര പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് റോ​​​ഹ​​​ൻ ആ​​​ന​​​ന്ദ് പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മാ​​​ണ് 43 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള പാ​​​ലം 212 കോ​​​ടി രൂ​​​പ മു​​​ട​​​ക്കി പു​​​തു​​​ക്കി​​​യ​​​ത്. പാ​​​ലം പു​​​ന​​​ർ​​​നി​​​ർ​​​മി​​​ച്ച് മാ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​തി​​​ൽ വ​​​ൻ അ​​​ഴി​​​മ​​​തി​​​യു​​​ണ്ടെ​​​ന്ന് ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു.

Tags :

Recent News

Up