x
ad
Tue, 8 July 2025
ad

ADVERTISEMENT

സൂം​ബാ വി​വാ​ദം; ടി.​കെ.​അ​ഷ്‌​റ​ഫി​ന്‍റെ സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്കി


Published: July 7, 2025 11:18 PM IST | Updated: July 7, 2025 11:18 PM IST

കൊ​ച്ചി: സ്കൂ​ളു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സൂം​ബാ നൃ​ത്ത​ത്തി​നെ​തി​രെ നി​ല​പാ​ടെ​ടു​ത്ത അ​ധ്യാ​പ​ക​നാ​യ ടി.​കെ.​അ​ഷ്റ​ഫി​ന്‍റെ സ​സ്പെ​ന്‍​ഷ​ന്‍ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​ന്‍റെ വി​ശ​ദീ​ക​ര​ണം കേ​ള്‍​ക്ക​ണ​മെ​ന്നും ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മാ​നേ​ജ​മെ​ന്‍റി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

ത​ന്‍റെ വാ​ദം കേ​ള്‍​ക്കാ​തെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന് ടി.​കെ.​അ​ഷ്റ​ഫ് കോ​ട​തി​യെ അ​റി​യി​ച്ചു. മെ​മ്മോ ന​ല്‍​കി പി​റ്റേ ദി​വ​സം ത​ന്നെ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. മെ​മ്മോ ന​ല്‍​കി​യാ​ല്‍ അ​തി​ല്‍ മ​റു​പ​ടി കേ​ള്‍​ക്കാ​ന്‍ ത​യാ​റാ​വ​ണം. അ​തു​ണ്ടാ​യി​ല്ലെ​ന്ന് ടി.​കെ.​അ​ഷ്റ​ഫി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

വി​സ്ഡം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് ടി.​കെ.​അ​ഷ്‌​റ​ഫ്. സ്‌​കൂ​ളു​ക​ളി​ലെ സൂം​ബ ഡാ​ന്‍​സി​നെ​തി​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ഇ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ താ​നും കു​ടും​ബ​വും സൂം​ബ​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി പ്ര​സ്താ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags :

Recent News

Up