x
ad
Thu, 10 July 2025
ad

ADVERTISEMENT

എ​റ​ണാ​കു​ള​ത്ത് യൂട്യൂ​ബ​റും സു​ഹൃ​ത്തും എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ


Published: July 10, 2025 01:11 AM IST | Updated: July 10, 2025 01:11 AM IST

കൊ​ച്ചി: എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര​യി​ൽ യൂ​ട്യൂ​ബ​റും സു​ഹൃ​ത്തും എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ റി​ൻ​സി​യും സു​ഹൃ​ത്ത് യാ​സ​ർ അ​റാ​ഫ​ത്തു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 22.5 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് തൃ​ക്കാ​ക്ക​ര പാ​ല​ക്കു​ന്ന​ത്തെ ഫ്ലാ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​വ​ർ എം​ഡി​എം​എ വി​ൽ​ക്കാ​ൻ വേ​ണ്ടി​യാ​ണോ ക​യ്യി​ൽ വ​ച്ച​തെ​ന്ന് അ​റി​യേ​ണ്ട​തു​ണ്ട്. പ്ര​തി​ക​ൾ​ക്ക് എ​വി​ടെ നി​ന്നാ​ണ് എം​ഡി​എം​എ ല​ഭി​ച്ച​തെ​ന്ന​ട​ക്കം അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags :

Recent News

Up