ADVERTISEMENT
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ജിതിന് ജി.നൈനാന് അറസ്റ്റില്‍. പോലീസ് വീട്ടിലെത്തിയാണ് ജിതിനെ അറസ്റ്റ് ചെയ്തത്.
ഇവിടെയെത്തിയ പോലീസിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് പത്തനംതിട്ട നഗരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി വീണാ ജോര്‍ജിനെയും പരിഹസിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് കപ്പല്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഉന്തുവണ്ടിയിൽ തയാറാക്കിയ കപ്പലിന്റെ മാതൃകയുമായാണ് പ്രതിഷേധപ്രകടനം നടത്തിയത്.
പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കുന്നതിനിടെ പോലീസ് വാഹനത്തിന്റെ ചില്ല് തകർന്നിരുന്നു. ഇത് ജിതിൻ കൈയിലിരുന്ന കൊടിയുടെ കന്പ് കൊണ്ട് കുത്തിപ്പൊട്ടിച്ചെന്നാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Tags : Youthcongress Veenageorge protest arrest