ADVERTISEMENT
തൃശൂർ: കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിൽ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അങ്കമാലിയിൽ സഹകരണ മന്ത്രി വി.എൻ. വാസവന്റെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു.
അങ്കമാലി അഡ്ലസ് കൺവെൻഷൻ സെന്ററിൽ നടന്ന അന്തർദേശീയ സഹകരണ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മന്ത്രി ദേശീയപാതയിലേക്ക് പ്രവേശിച്ചയുടനെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൈലറ്റ് വാഹനത്തിന് പിന്നിൽ നിന്ന് മന്ത്രിയുടെ വാഹനം തടഞ്ഞത്.
20 സെക്കന്റോളം മന്ത്രിയെ റോഡിൽ തടഞ്ഞിട്ടു. ഉടൻ പോലീസ്എത്തി പ്രവർത്തകരെ റോഡിൽ നിന്ന് നീക്കി മന്ത്രിക്ക് യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു.
തുടർന്ന് പ്രവർത്തകർ പ്രതിഷേധത്തിനൊരുങ്ങിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കളാണ് അറസ്റ്റിലായത്.
Tags :