ADVERTISEMENT
തൃശൂര്‍: ഗുരുവായൂരില്‍ 124.680 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. കണ്ടാണശേരി ചൊവ്വല്ലൂര്‍ സ്വദേശി കറുപ്പം വീട്ടില്‍ അന്‍സാർ ആണ് അറസ്റ്റിലായത്.
ചാവക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻസാറിനെ അറസ്റ്റ് ചെയ്തത്. തൈക്കാട് പള്ളി റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. പാന്റിന്റെ പോക്കറ്റില്‍നിന്നാണ് പ്രത്യേകം പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്കൂട്ടറില്‍നിന്ന് രണ്ട് ഡബ്ബകളിലായി സൂക്ഷിച്ച ഓയിലും പിടിച്ചെടുത്തു. ചെറിയ ഡബ്ബയില്‍ ഒരു ഗ്രാം വരുന്ന ആശിഷ് ഓയില്‍ നിറച്ച് 1500 രൂപയ്ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു ഇയാളുടെ പതിവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതിനാവശ്യമായ 60 ഓളം കാലി ടബ്ബളും സ്കൂട്ടറില്‍നിന്ന് കണ്ടെടുത്തു. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags :