ADVERTISEMENT
തിരുവനന്തപുരം: അവിഹിത പരാതിയിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി അവിഹിതമുണ്ടെന്ന് കാണിച്ച് ഒരു യുവതി മന്ത്രി കെ.ബി.ഗണേഷ് കുമാറിന് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ചീഫ് ഓഫീസ് വിജിലന്‍സ് അന്വേഷണം നടത്തി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്യുകയായിരുന്നു. മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍, ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും എടുത്ത വാട്സ്ആപ്പ് ചാറ്റ് എന്നിവ സഹിതമാണ് യുവതി പരാതി നല്‍കിയത്.
അന്വേഷണത്തില്‍ കണ്ടക്ടര്‍ ഏറെ നേരം ഡ്രൈവറുമായി സംസാരിക്കുന്നതും ഡ്രൈവറുടെ മൊബൈല്‍ വാങ്ങുകയും യാത്രക്കാര്‍ തന്നെ സ്വയം ബെല്ലടിച്ച് ഇറങ്ങുന്നതും കണ്ടെത്തിയിരുന്നു. തുടർന്ന് ഡ്രൈവർക്കെതിരെ നടപടിയെടുക്കാതെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
ഇതു വിവാദമായതിനു പിന്നാലെയാണ് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ സദാചാര നടപടി ഗതാഗത വകുപ്പ് തിരുത്തിയത്.
Tags :