ADVERTISEMENT
മലപ്പുറം: കാട്ടുപന്നി ആക്രമണത്തിൽ അധ്യാപകനും കുഞ്ഞിനും പരിക്ക്. നിലമ്പൂർ അമൽ കോളജിലെ അധ്യാപകൻ മുനീറിനും രണ്ട് വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. മൈലാടി ഗവ. യുപി സ്കൂളിന് സമീപം രാവിലെ 7.10 ഓടെയായിരുന്നു അപകടം.
മൂത്ത കുട്ടിയെ മദ്രസയിൽ വിട്ടിട്ട് തിരികെ നടന്നു വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. മുനീറിന്റെ കാലിന്റെ തുടയ്ക്കാണ് പന്നി കുത്തിയത്. ഇതോടെ ഒക്കത്തുണ്ടായിരുന്ന കുഞ്ഞ് തെറിച്ചുവീണു.
കാലിനു ഗുരുതര പരിക്കേറ്റ മുനീറിനെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags : Wild boar attack